ലഹരിമരുന്നിനെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടർ' പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ബാലുശ്ശേരി അവിടനല്ലൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അവിടനല്ലൂർ ഓച്ചുമ്മൽ വീട്ടിൽ അതുൽ ദീപു (27) ആണ് 2.142 കിലോഗ്രാം കഞ്ചാവുമായി ബാലുശ്ശേരി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പാത്തിപ്പാറ ദേശത്ത് പാത്തിപ്പാറ മുക്കിൽ നിന്നും ക്രിസ്റ്റ്യൻ പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. വിൽപ്പനക്കായെത്തിച്ച കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു.
എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയിഡ്.
ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ്. ന്റെ നേതൃത്വത്തിലായിരുന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണു പി. കെ., വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനയ ഇ, സി ഇ ഒ ഡ്രൈവർ വിനുരാജ് എന്നിവരും, ഇൻ്റലിജൻസ് ബ്യൂറേയിലെ പ്രിവൻ്റീവ് ഓഫീസർ സബീറലി പി.കെ, ഡെപ്യൂട്ടി കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു സി. പി., സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത് പി., അഷിൽദ് പി. എസ്., ജിത്തു പി. പി. എന്നിവരും ഉണ്ടായിരുന്നു.
മേഖലയിൽ ലഹരിമരുന്ന് വിൽപ്പനയ്‌ക്കെതിരെ പരിശോധനകൾ ഇനിയും കർശനമാക്കുമെന്നും ഉറവിടത്തെ പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

Post a Comment